തിരുവനന്തപുരം: ഇന്ത്യ സ്വതന്ത്ര പരമാധികാര രാജ്യമായതിന്റെ ഓര്‍മ്മപ്പെടുത്തലില്‍ ഇന്ന് 68 ാം റിപ്പബ്ലിക് ദിനം സംസ്ഥാനത്ത് വിവിധ പരിപാടികളോടെ കൊണ്ടാടി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം പതാക ഉയര്‍ത്തി. ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നും വരള്‍ച്ചയെ നേരിടാന്‍ ജലം സംരക്ഷിക്കണമെന്നും തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ ഗവര്‍ണര്‍ പറഞ്ഞു.

പച്ചക്കറി കൃഷി നടത്തുമെന്നും ജലം സംരക്ഷിക്കുമെന്നും ഈ റിപ്പബ്ലിക് ദിനത്തില്‍ എല്ലാവരും പ്രതിജ്ഞ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതാദ്യമായി സംസ്ഥാനത്ത് 23 പ്ലാറ്റൂണകളോടൊപ്പം ശ്വാനസേനയും ഇത്തവണത്തെ പരേഡില്‍ പങ്കെടുത്തു. എറണാകുളത്ത് മന്ത്രി തോമസ് ഐസക്കും കോഴിക്കോട് മന്ത്രി വി എസ് സുനില്‍ കുമാറും കണ്ണൂരില്‍ മന്ത്രി എ കെ ശശീന്ദ്രനും പതാക ഉയര്‍ത്തി. കാസര്‍കോട് വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിന പരേഡില്‍ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന് പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു.