
തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് കൊടിയിറങ്ങും. 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ചിത്രങ്ങളാണ് മേളയില്‍ ഇത്തവണ പ്രദര്‍ശനത്തിന് എത്തിയത്. മത്സരവിഭാഗത്തില്‍ 14 സിനിമകള്‍ മേളയുടെ ഭാഗമായി. സഞ്ജു സുരേന്ദ്രന്റ ഏദനും പ്രേം ശങ്കറിന്റെ രണ്ടു പേരും ആയിരുന്നു മത്സര വിഭാഗത്തിലെ മലയാള സാന്നിധ്യം.
