6 ജിബി റാമോടു കൂടിയ ഷവോമി റെഡ്മി നോട്ട് 5 ചൈനയില്‍ അവതരിപ്പിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing 6 ജിബി റാമോടു കൂടിയ ഷവോമി റെഡ്മി നോട്ട് 5 ചൈനയില്‍ അവതരിപ്പിച്ചു

ന്യുഡല്‍ഹി: 6 ജിബി റാം/ 128 ജിബി സ്റ്റോറേജോടു കൂടിയ ഷവോമി റെഡ്മി നോട്ട് 5 ചൈനയില്‍ അവതരിപ്പിച്ചു. 17,200 രൂപയാണ് ഫോണിന്റെ വില. കറുപ്പ്, നീല, ഗോള്‍ഡ്, റോസ്, റോസ് ഗോള്‍ഡ്, ഫ്ളെയിം റെഡ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. 3ജിബി റാം/ 32 ജിബി സ്റ്റോറേജ് വാരിയന്റ്, 4ജിബി റാം/ 64 ജിബി സ്റ്റോറേജ് വാരിയന്റ് എന്നീ മോഡലുകളും കമ്പനി വില്‍പ്പനയാരംഭിച്ചിട്ടുണ്ട്. 2160×1080 റെസൊല്യൂഷനില്‍ 5.99 ഫുള്‍ ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് റെഡ്മി നോട്ട് 5ന്റേത്. 636 ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 3 ജിബി റാം/32 ജിബി സ്റ്റോറേജ്, 4ജിബി റാം/ 64 ജിബി സ്റ്റോറേജ്, 6ജിബി റാം/ 64ജിബി സ്റ്റോറേജ് എന്നിവയും റെഡ്മി നോട്ട് 5ന്റെ പ്രത്യേകതകളാണ്. ഡ്യൂവല്‍ പിന്‍ ക്യാമറകളാണ് ഫോണിന് നല്‍കിയിരിക്കുന്നത്. അിറൃീശറ 7.1 ചീൗഴമ േലാണ് ഇതിന്റെ ഓ എസ് പ്രവര്‍ത്തനം.

0Shares