കാലിഫോര്‍ണിയ: അതീവ സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയിലൂടെ 57 കാരന്റെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് 59 കിലോ തൂക്കമുള്ള മുഴ. മിസ്സിസിപ്പി സ്വദേശിയായ റോജന്‍ ലോഗന്റെ ശരീരത്തില്‍ നിന്നാണ് 59 കിലോ തൂക്കം വരുന്ന മുഴ നീക്കം ചെയ്തത്. വെറും 50 ശതമാനം മാത്രം വിജയ സാധ്യതയുണ്ടായിരുന്ന ശസ്ത്രക്രിയയ്ക്ക് ബ്രേക്ക് ഫീല്‍ഡ് മെമ്മോറിയല്‍ ആശുപത്രിയില്‍ ഡോക്ടര്‍ വിപൂല്‍ ദേവാണ് നേതൃത്വം നല്‍കിയത്.

പത്ത് വര്‍ഷം മുമ്പ് അടിവയറ്റില്‍ രോമ വളര്‍ച്ചയില്‍ നിന്നു തുടങ്ങിയ മുഴ, ഇരിക്കുമ്പോള്‍ നിലത്തു മുട്ടുന്ന തരം ഭീമാകാരമായി വളരുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒരിടത്തേക്കും നീങ്ങാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സാധാരണജീവിതത്തിലേക്ക് മടങ്ങുകയാണ് ഇപ്പോള്‍ ലോഗന്‍.