പത്തനംതിട്ട/ ദില്ലി: സുപ്രിം കോടതി വിധിക്ക് ശേഷം ശബരിമലയില്‍ 51 യുവതികൾ ദർശനം നടത്തിയെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതിയിലാണ് സർക്കാർ ഈക്കാര്യം ബോധിപ്പിച്ചത്. 51 യുവതികളുടെ പേരു വിവരങ്ങളും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. ബിന്ദുവും കനകദുര്‍ഗയും ദർശനം നടത്തുന്നതിന് മുമ്പാണ് ഇവർ ദർശനം നടത്തിയതെന്നും സർക്കാർ വിശതീകരിച്ചു. ആന്ധ്രാ, തമിഴ്‌നാട്, തെലങ്കാന, ഗോവ എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള 40നും 50നും ഇടയില്‍ പ്രായമുള്ള സ്ത്രീകളാണ് ദർശനം നടത്തിയതെന്നും പറയുന്നു.
അതേസമയം കേരളത്തില്‍നിന്നുള്ള ആരുടെയും പേരു വിവരങ്ങള്‍ സർക്കാർ നൽകിയതുമില്ല. അതിനാൽ തന്നെ സര്‍ക്കാര്‍ പറയുന്നത് കളവാണെന്ന് എതിര്‍ഭാഗം വാദിച്ചു. സുരക്ഷ വേണമെന്ന യുവതികളുടെ ആവശ്യം അംഗീകരിച്ച കോടതി യുവതികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിൽ കോടതി എല്ലാം അറിയുണ്ടെന്നും എത്രപേര്‍ കയറിയെന്നത് കോടതിയെ ബാധിക്കുന്ന വിഷയമല്ലെന്നും കോടതി വ്യക്തമാക്കി.