500 രൂപ നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം.

  • Post category:news
  • Reading time:1 min read
You are currently viewing 500 രൂപ നോട്ടുകളുടെ അച്ചടി വര്‍ദ്ധിപ്പിച്ചതായി കേന്ദ്രം.

ന്യൂഡല്‍ഹി: നോട്ടുക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പുതിയ 500 രൂപ നോട്ടിന്റെ അച്ചടി മൂന്നിരട്ടിയായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം. നിലവില്‍ പ്രതിദിനം 35 ലക്ഷം നോട്ടുകളാണ് അച്ചടിക്കുന്നത്. എന്നാലിത് മാറ്റി ഇപ്പോള്‍ ഒരു കോടിയോളം 500 രൂപ നോട്ടുകള്‍ അച്ചടിക്കുകയാണ് ചെയ്യുന്നതെന്ന് നാസിക്കിലെ കറന്‍സി നോട്ട് പ്രസ് അധികൃതര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഇവിടെ നിന്നും അച്ചടിച്ച 4.3 കോടി രൂപ നോട്ടുകള്‍ ആര്‍.ബി.ഐക്ക് കൈമാറിയിരുന്നു. നാസിക് അടക്കം നാല് പ്രസുകളിലായാണ് രാജ്യത്ത് നോട്ടുകള്‍ അച്ചടിക്കുന്നത്.

0Shares