ഡല്‍ഹി: 12 വര്‍ഷത്തിനിടയില്‍ 500 കുട്ടികളെ പീഡിപ്പിക്കുകയും 2500 കുട്ടികള്‍ക്കു നേരെ പീഡനത്തിന് ശ്രമിക്കുകയും ചെയ്ത പ്രതിയെ മൂന്നു വര്‍ഷത്തെ അന്വേഷണത്തിനൊടുവില്‍ അറസ്റ്റു ചെയ്തു. ഡല്‍ഹി സ്വദേശിയായ സുനില്‍ റസ്‌തോഗി എന്ന മുപ്പത്തെട്ടുകാരനാണ് പോലീസ് പിടിയിലായത്. 2006 ല്‍ ബാലപീഡനത്തിന് ഇയാള്‍ ആറുമാസത്തെ തടവ് ശിക്ഷ അനുഭവിച്ചിരുന്നു.

സ്‌കൂളില്‍ പോകുന്ന കുട്ടികളെ വഴില്‍ തടഞ്ഞ് നിര്‍ത്തി പ്രലോഭിപ്പിച്ച് ആരുമില്ലാത്ത സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു ഇയാളുടെ പതിവ്. കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച രണ്ട് കേസുകള്‍ കൂടി ഇയാള്‍ക്കെതരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സ്‌കൂളില്‍ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമച്ചിരുന്നു. കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഈ പീഡന വീരന്‍ അറസ്റ്റിലായത്.