50 ദിവസത്തോളമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ബില്‍ കൃത്യമായി ലഭിക്കുന്നു; ഇത് കാശ്മീരിന് മാത്രം സ്വന്തമായ കാഴ്ച

  • Post category:news
  • Reading time:1 min read
You are currently viewing 50 ദിവസത്തോളമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇല്ലെങ്കിലും ഉപഭോക്താക്കള്‍ക്ക് ബില്‍ കൃത്യമായി ലഭിക്കുന്നു; ഇത് കാശ്മീരിന് മാത്രം സ്വന്തമായ കാഴ്ച

കാശ്മീരില്‍ 50 ദിവസത്തോളമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങങ്ങള്‍ നിശ്ചലമാണെങ്കിലും ബില്‍ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് കാശ്മീരികള്‍. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുന്നതിന് മുന്നോടിയായാണ് കാശ്മീരിലെ ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ റദ്ദാക്കിയിരുന്നത്. കഴിഞ്ഞ 47 ദിവസമായി ടെലിഫോണ്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പൂര്‍ണമായി പുനസ്ഥാപിച്ചിട്ടില്ല.

എന്നാല്‍ ഈ സമയത്തെ ബില്ലും ടെലികോം കമ്പനികള്‍ ഈടാക്കുന്നതായാണ് ആരോപണം. എയര്‍ടെല്‍ കഴിഞ്ഞ മാസത്തെ ബില്‍ തുകയായി 779 അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചതായി കാശ്മീര്‍ സ്വദേശി ഉബൈദ് നബി പറയുന്നു. ഓഗസ്റ്റ് അഞ്ച് മുതല്‍ കാശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിശ്ചലമായിട്ടും എന്തിനാണ് അവര്‍ ബില്‍ ഈടാക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു.

മുഹമ്മദ് ഉമര്‍ എന്ന ബി.എസ്.എന്‍.എല്‍ വരിക്കാരന്‍റെ മാസവാടക 380 രൂപയാണെ 470 രൂപയുടെ ബില്‍ ലഭിച്ചു. ഇങ്ങനെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ വരിക്കാര്‍ക്ക് കൃത്യമായി ബില്‍ അയച്ചു നല്‍കിയിട്ടുണ്ട്. 2014 ലെ പ്രളയ സമയത്തും 2016 ല്‍ ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദാക്കിയ കാലയളവിലും നിരക്കുകള്‍ ഉപേക്ഷിച്ചതുപോലെ ഇത്തവണയും ബില്‍ ഈടാക്കരുതെന്നാണ് വരിക്കാരുടെ ആവശ്യം. എന്നാല്‍ ടെലികോം കമ്പനികളുടെ പ്രതികരണം ലഭിച്ചിട്ടില്ല.

വിദ്യാലയങ്ങള്‍ അടച്ചിട്ട കാലയളവിലെ ഫീസ് അടയ്ക്കുന്നതിന് സ്‌കൂള്‍ അധികൃതരും ആവശ്യപ്പെടുന്നുണ്ട്. ഓഗ്‌സറ്റ് ആദ്യവാരം മുതല്‍ കുട്ടികള്‍ സ്‌കൂളില്‍ പോയിട്ടില്ലെന്നും ഓഗസ്റ്റ് മുതലുള്ള മൂന്ന് മാസത്തെ ഫീസടക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കയാണെന്ന് ഫാറൂഖ് അഹ്മദ്ദര്‍ പറഞ്ഞു. പ്രശസ്ത മിഷനറി സ്‌കൂളിലാണ് ഇദ്ദേഹത്തിന്‍റെ മക്കള്‍ പഠിക്കുന്നത്.

0Shares