48-ാമത്തെ സയാമീസ് ഇരട്ടകളെയും വേര്‍പ്പെടുത്തി; ആരോഗ്യ രംഗത്ത് സൗദി അറേബ്യയുടെ മുന്നേറ്റം

  • Post category:news
  • Reading time:1 min read
You are currently viewing 48-ാമത്തെ സയാമീസ് ഇരട്ടകളെയും വേര്‍പ്പെടുത്തി; ആരോഗ്യ രംഗത്ത് സൗദി അറേബ്യയുടെ മുന്നേറ്റം

48-ാമത്തെ സയാമീസ് ഇരട്ടകളെയും വേര്‍പ്പെടുത്തി ആരോഗ്യരംഗത്ത് സൗദി അറേബ്യയുടെ മുന്നേറ്റം.വ്യാഴാഴ്ച റിയാദിലെ കിങ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വേര്‍പ്പെടുത്തിയത്.

അഹമ്മദ്, മുഹമ്മദ് എന്നീ ലിബിയന്‍ സയാമീസുകളെയാണ് 35 ഡോക്ടര്‍മാരുടെ സംഘം 11 ഘട്ടങ്ങള്‍ കടന്ന ശസ്ത്രക്രിയകള്‍ക്കൊടുവില്‍ രണ്ട് വ്യക്തിത്വങ്ങളാക്കിയത് . മുന്‍ ആരോഗ്യ മന്ത്രിയും ലോകപ്രശസ്ത സര്‍ജനുമായ ഡോ. അബ്ദുല്ല അല്‍റബീഅയുടെ നേതൃത്വത്തില്‍ 18 വര്‍ഷം മുൻപാണ് സൗദി അറേബ്യ സയാമീസ് ഇരട്ടകളെ വേര്‍പ്പെടുത്തുന്ന ശസ്ത്രക്രിയക്ക് തുടക്കം കുറിച്ചത് .

0Shares