കാസർകോട് ജില്ലയിൽ ഇന്ന് 471 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 4431 പേര്‍

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട്  ജില്ലയിൽ ഇന്ന് 471 പേര്‍ക്ക് കൂടി കോവിഡ്; നിരീക്ഷണത്തിലുള്ളത് 4431 പേര്‍

കാസർകോട് ജില്ലയിൽ ഇന്ന് 471 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 453 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 10 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ എട്ട് പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 310 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

വീടുകളില്‍ 3161 പേരും സ്ഥാപനങ്ങളില്‍ 1270 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4431 പേരാണ്. പുതിയതായി 299 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1479 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 431 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 280 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 167 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 167 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

11258 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 739 പേര്‍ വിദേശത്ത് നിന്നെത്തിയവരും 569 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 9950 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 8250 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 91 ആയി. നിലവില്‍ 2917 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്. ഇതില്‍ 1513 പേര്‍ വീടുകളില്‍ ചികിത്സയിലാണ്.

0Shares