
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ഔദ്യോഗികമായി പുറത്തായി. പ്രാദേശിക സമയം രാത്രി 11 മണിക്കാണ് ബ്രെക്‌സിറ്റ് നടപ്പായത്. ബ്രെക്‌സിറ്റ് ബ്രിട്ടന്‍റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു. യൂറോപ്യന്‍ യൂണിയനുമായുള്ള 47 വര്‍ഷത്തെ ബന്ധമാണ് ബ്രിട്ടന്‍ അവസാനിപ്പിച്ചത്.

ഇനി 27 രാജ്യങ്ങളാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ളത്. ഡിസംബര്‍ 31 നാണ് പൂര്‍ണ അര്‍ത്ഥത്തില്‍ ബ്രെക്‌സിറ്റ് നടപ്പാകുക. അതുവരെ വ്യാപാരകരാറുകളും പൗരത്വവും നിലനില്‍ക്കും. അതേസമയം ബ്രെക്സിറ്റ് നടപ്പിലായതിന്‍റെ സന്തോഷത്തിലാണ് രാജ്യത്തെ ഒരുവിഭാഗം. അവര്‍ ബ്രിട്ടീഷ് പതാകയുമേന്തി തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി. അതിനൊപ്പം പ്രതിഷേധവും ശക്തമാണ്. നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
