422 കോടി ചോദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു; ഓഖി ദുരന്തത്തില്‍ കേന്ദ്രം സഹായമായി കേരളത്തിന് നല്‍കുന്നത് 133 കോടി രൂപ

  • Post category:news
  • Reading time:1 min read
You are currently viewing 422 കോടി ചോദിച്ച് കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയ്ക്ക് നന്ദിയറിയിച്ചു; ഓഖി ദുരന്തത്തില്‍ കേന്ദ്രം സഹായമായി കേരളത്തിന് നല്‍കുന്നത് 133 കോടി രൂപ

ന്യൂഡല്‍ഹി: ഓഖി ദുരന്തത്തില്‍ കേന്ദ്ര സഹായമായി 133 കോടി രൂപ അനുവദിച്ചു. 422 കോടി അടിയന്തിര ധനസഹായം കേരളം ആവശ്യപ്പെട്ടെങ്കിലും 133 കോടി പ്രാഥമികമായി അനുവദിച്ചതായാണ് കേന്ദ്ര സംഘം ഒടുവില്‍ അറിയിച്ചിരിക്കുന്നത്. കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി വീണ്ടും തിരച്ചില്‍ തുടരുമെന്നും കേന്ദ്ര സംഘം പറഞ്ഞു. തിങ്കളാഴ്ചയായിരുന്നു ഓഖി ദുരന്തത്തിന്റെ നാശനഷ്ടവും നഷ്ടപരിഹാരവും കണക്കാക്കാന്‍ കേന്ദ്രസംഘം കേരളത്തിലെത്തിയത്. കേന്ദ്ര ആഭ്യന്തര അഡീ. സെക്രട്ടറി വിപിന്‍ മാലിക്കിന്റെ നേതൃത്വത്തില്‍ മൂന്നു സംഘങ്ങളായാണ് സംഘം തീരപ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നത്. ഇതിനു പിന്നാലെ കേന്ദ്രത്തിനു നന്ദി അറിയിച്ച് മുഖ്യമന്ത്രി പ്രധാന മന്ത്രിയ്ക്ക് കത്തയച്ചിരുന്നു.കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്‍കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞായിരുന്നു മുഖ്യമന്ത്രി കത്ത് അയച്ചത്. ദുരന്തം ബാധിച്ച തീരപ്രദേശങ്ങള്‍ പ്രധാനമന്ത്രി തന്നെ സന്ദര്‍ശിക്കാന്‍ തയ്യാറായതിന് പ്രത്യേകം നന്ദി പറയുന്നെന്നും കടലില്‍ പെട്ടുപോയവരെ രക്ഷിക്കുന്നതിന് കേന്ദ്രസര്‍ക്കാരില്‍നിന്ന് വലിയ പിന്തുണയാണ് ലഭിച്ചതെന്നും പിണറായി കത്തില്‍ പറഞ്ഞിരുന്നു. ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാനും ദുരിതാശ്വാസത്തിനും സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി ഇടപ്പെട്ടതിനെ വിലമതിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ ചെയ്ത പ്രസ്താവന രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മുന്നോട്ടുകൊണ്ടുപോകുന്നതിന് സംസ്ഥാന സര്‍ക്കാരിന് പ്രചോദനമായെന്നും കത്തില്‍ പറഞ്ഞിരുന്നു.

0Shares