42000 അടി ഉയരത്തില്‍ ഒരു പ്രസവം; കുഞ്ഞോമനയ്ക്ക് ഭാഗ്യവും!

  • Post category:news
  • Reading time:1 min read
You are currently viewing 42000 അടി ഉയരത്തില്‍ ഒരു പ്രസവം; കുഞ്ഞോമനയ്ക്ക് ഭാഗ്യവും!

തുര്‍ക്കി: അപാര സുന്ദരമായ ആകാശത്തിന്റെ ഉന്നതങ്ങളില്‍ ഒരു കുഞ്ഞിന്റെ പിറവി!. നാഫി ഡയബി എന്ന ഫ്രഞ്ച് യുവതിയാണ് 42000 അടി ഉയരത്തില്‍ വച്ച് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ഗ്വിനിയയില്‍ നിന്നും ഇസ്താംബുളിലേക്കുള്ള യാത്രയിലാണ് ഈ ഫ്രാന്‍സുകാരിയുടെ പ്രസവം. വിമാനത്തില്‍ നടന്ന പ്രസവത്തിന് എല്ലാ ശുശ്രൂഷയും നല്‍കിയത് ക്യാബിന്‍ ക്രൂ ജീവനക്കാരായിരുന്നു. വിമാനത്തില്‍ പുതുതായി എത്തിയ അതിഥിയെ ആഘോഷപൂര്‍വ്വമാണ് എല്ലാവരും സ്വീകരിച്ചത്.

വിമാനത്തിന്റെ ക്യാപ്ടനും എയര്‍ഹോസ്റ്റസ്മാരും കുഞ്ഞുമായി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രസവം നടന്നതിനെ തുടര്‍ന്ന് വെസ്റ്റ് ആഫ്രിക്കയിലെ ബുര്‍ക്കിന്‍ ഫാസോയില്‍ വിമാനം അടിയന്തരമായി ലാന്റ് ചെയ്തു. വിമാനത്താവളത്തില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി. ഇരുവരും സുഖമായിരിക്കുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. തങ്ങളുടെ വിമാനത്തില്‍ അതിഥിയായെത്തിയ കുഞ്ഞുരാജകുമാരിക്ക് സമ്മാനം നല്‍കാനുള്ള ഒരുക്കത്തിലാണ് എയര്‍ലൈന്‍സ് അധികൃതര്‍.

സാധാരണ വിമാനത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആജീവനാന്ത സൗജന്യയാത്രയാണ് എയര്‍ലൈന്‍സ് നല്‍കാറുള്ളത്. ചില കമ്പനികള്‍ നിശ്ചിത ദൂരത്തേക്കുള്ള യാത്രയും അനുവദിക്കാറുണ്ട്. എന്നും ഓര്‍ക്കുന്ന ഒരു സമ്മാനം തന്നെയാകും ഈ കുഞ്ഞോമനയ്ക്ക് എയര്‍ലൈന്‍സ് അധികൃതര്‍ താമസിയാതെ പ്രഖ്യാപിക്കുക എന്നറിയുന്നു.

0Shares