കാസർകോട്ട് കസ്റ്റംസ് പിടികൂടിയത് 4 കിലോ സ്വർണ്ണം; സ്വർണ്ണം ഒളിപ്പിച്ചത് കാറിന്‍റെ രഹസ്യ അറയിൽ; 2 പേർ അറസ്റ്റിൽ

  • Post category:local news
  • Reading time:1 min read
You are currently viewing കാസർകോട്ട് കസ്റ്റംസ് പിടികൂടിയത് 4 കിലോ സ്വർണ്ണം; സ്വർണ്ണം ഒളിപ്പിച്ചത് കാറിന്‍റെ രഹസ്യ അറയിൽ; 2 പേർ അറസ്റ്റിൽ

കാസര്‍കോട് നിന്നും കസ്റ്റംസ് പിടികൂടിയത് നാലു കിലോ സ്വർണ്ണം. കാറിന്‍റെ രഹസ്യ അറയിലാണ് സ്വർണ്ണം ഒളിപ്പിച്ചത്. സ്വർണ്ണം കടത്തിയ സംഭവത്തിൽ കർണ്ണാടക ബൽഗാം സ്വദേശികളായ രണ്ടു പേരാണ് അറസ്റ്റിലായത്.സകലേഷ്പുരം സ്വദേശികളായ ജ്യോതി റാം (23), തുഷാർ (27) എന്നിവരെയാണ് സ്വർണ്ണവുമായി പിടികൂടിയത്.

വ്യാഴാഴ്ച രാവിലെ 11.30 മണിയോടെ പള്ളിക്കര ടോൾ ബൂത്തിനടുത്ത് വെച്ചാണ് സ്വർണം പിടിച്ചത്. കേരളത്തിലെ രഹസ്യ കേന്ദ്രത്തിൽ സൂക്ഷിച്ച സ്വർണ്ണം കർണ്ണാടകത്തിലേക്ക് കടത്തുകയായിരുന്നു. 2020 ഫെബ്രുവരിയിൽ കാസർകോട് കസ്റ്റംസ് 6.20 കോടി രൂപയുടെ കള്ളക്കടത്ത് സ്വർണം പിടികൂടിയിരുന്നു.ഇതിന് ശേഷം നടന്ന മറ്റൊരു വൻ സ്വർണ്ണ വേട്ടയാണ് വ്യാഴാഴ്ച നടന്നത്.

0Shares