കനത്ത മഴ; ഹൊസ്ദുര്‍ഗ് താലൂക്കില്‍ 4 വീടുകള്‍ ഭാഗികമായി തകര്‍ന്നു

  • Post category:local news
  • Reading time:1 min read
You are currently viewing കനത്ത മഴ; ഹൊസ്ദുര്‍ഗ് താലൂക്കില്‍ 4 വീടുകള്‍ ഭാഗികമായി തകര്‍ന്നു

കാസർകോട്: കനത്ത മഴയില്‍ ഹൊസ്ദുര്‍ഗ് താലൂക്കില്‍ 4 വീടുകള്‍ ഭാഗികമായി തകര്‍ന്നു. മടിക്കൈ വില്ലേജിലെ കുഞ്ഞിരാമൻ്റെ വീടിന് മുകളില്‍ മരം വീണു. ക്ലായിക്കോട് വില്ലേജിലെ പി.ഗോപി, പടന്ന വില്ലേജിലെ അഴിത്തലയിലെ സംഗീത, നീലേശ്വരം വില്ലേജിലെ അമ്മാളു, എന്നിവരുടെ വീടുകളാണ് കനത്ത മഴയിലും കാറ്റിലും തകര്‍ന്നത് .

പടന്നയില്‍ തകര്‍ന്ന സംഗീതയുടെ വീടിന് 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗോപിയുടെ വീടിന് 10,000 രൂപയുടെയും മറ്റു വീടുകള്‍ക്ക് 15,000 രൂപയുടെയും നഷ്ടമാണ് കണക്കാക്കുന്നത്.

0Shares