4ജി ഫീച്ചര്‍ ഫോണുമായി ജിയോ.

  • Post category:news
  • Reading time:1 min read
You are currently viewing 4ജി ഫീച്ചര്‍ ഫോണുമായി ജിയോ.

 

ന്യൂഡല്‍ഹി: പരിധിയില്ലാത്ത സംസാരം, വീഡിയോ കോളിങ് എന്നീ ഓഫറുകളോടെ റിലയന്‍സ് ജിയോ 4ജി സൗകര്യമുള്ള ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കുന്നു. ഗ്രാമീണ മേഖല, ടിയര്‍ 3 നഗരങ്ങള്‍ എന്നിവയെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍ പുറത്തിറക്കുന്നത്. ആയിരം രൂപയേക്കാളും താഴ്ന്ന വിലയിലാകും ഈ ഫീച്ചര്‍ ഫോണുകള്‍ക്ക് ഉണ്ടാക്കുകയെന്ന പ്രത്യേകത കൂടിയുണ്ട്.

jio-lyf-4g-phone

സ്മാര്‍ട്ട് ഫോണ്‍ പോലെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെങ്കിലും ടച്ച് സ്‌ക്രീന്‍ സൗകര്യമുണ്ടാകില്ലെന്ന വ്യത്യാസം മാത്രമാണ് പുതിയ ഫീച്ചര്‍ ഫോണിനുണ്ടാകുക. 100 കോടി പേര്‍ ഇപ്പോഴും ഫീച്ചര്‍ ഫോണുകളാണ് ഉപയോഗിക്കുന്നത്. സപ്തംബര്‍ അഞ്ചിന് ലോഞ്ച് ചെയ്ത ജിയോയ്ക്ക് ഇപ്പോള്‍ 2.5 കോടി വരിക്കാരാണുള്ളത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ വരിക്കാരുടെ എണ്ണം 10 കോടിയിലെത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

0Shares