​​ക്രിസ്​മസ്​ ആഘോഷത്തിനായി ദുബൈയിൽ നിന്നും യാത്ര പുറപ്പെടണ്ട കുറെ യാത്രക്കാർ വിമാന താവളത്തിൽ കുടുങ്ങി; വ്യോമഗതാഗതം താറുമാറായത് കനത്ത മഞ്ഞ് കാരണം; ദുരിതത്തിലായ യാത്രക്കാർക്ക് അവശ്യ വസ്തുക്കൾ പോലും ലഭിക്കുന്നില്ലന്നും പരാതി

  • Post category:news
  • Reading time:1 min read
You are currently viewing ​​ക്രിസ്​മസ്​ ആഘോഷത്തിനായി ദുബൈയിൽ നിന്നും യാത്ര പുറപ്പെടണ്ട കുറെ യാത്രക്കാർ വിമാന താവളത്തിൽ കുടുങ്ങി; വ്യോമഗതാഗതം താറുമാറായത് കനത്ത മഞ്ഞ് കാരണം; ദുരിതത്തിലായ യാത്രക്കാർക്ക് അവശ്യ വസ്തുക്കൾ പോലും ലഭിക്കുന്നില്ലന്നും പരാതി

ഷാർജ: ദുബായ് നഗരം മൂടൽമഞ്ഞ് കാരണം പ്രയാസപ്പെടുകയാണ്. കഴിഞ്ഞ ദിവസമായി തുടരുന്ന മഞ്ഞ് കാരണം വിമാനത്താവള പ്രവര്‍ത്തനവും താറുമാറായി. ദുബായിൽ നിന്നും കേരളത്തിലേക്കുൾപ്പടെ പോകാനിരുന്ന വിമാന സർവീസ് റദ്ദാക്കുകയും, ദുബായിലേക്ക് വന്ന പല വിമാനങ്ങളും വഴി തിരിച്ചു വിടുകയും ചെയ്തു. ശനിയാഴ്​ച പുലര്‍ച്ചെ മുതല്‍ കെട്ടിടങ്ങളോ വാഹനങ്ങളോ കാണാനാവാത്ത വിധം ദുബൈയില്‍ മഞ്ഞു മൂടിയിരുന്നു. രാത്രിയായതോടെ റോഡിലൂടെ വാഹനങ്ങള്‍​ പോലും ഏറെ പ്രയാസപ്പെട്ടാണ്​ മുന്നോട്ടു നീങ്ങിയത്​.

കാഴ്​ച പൂര്‍ണമായി തടസ്സപ്പെടുന്ന രീതിയിലേക്ക്​ മഞ്ഞ്​ വ്യാപിച്ചതോടെ വ്യോമഗതാഗതത്തെയും ഇതു തടസ്സപ്പെടുത്തി. ​​ക്രിസ്​മസ്​ ആഘോഷത്തിനായി പല നടുകളിലേക്കും, ദുബൈയിൽ നിന്നും നാട്ടിലേക്കും യാത്ര പുറപ്പെടേണ്ട കുറെ യാത്രക്കാർ ഇപ്പോൾ വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുകയാണ്. തങ്ങളുടേത് അല്ലാത്ത കാരണത്താല്‍ ആണെങ്കിലും എയര്‍ പോര്‍ട്ടില്‍ കുടുങ്ങിയ യാത്രക്കാര്‍ ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സാധാരണ വിലയില്‍ കൂടുതല്‍ നല്‍കി വാങ്ങി കഴിക്കേണ്ട അവസ്ഥയിലാണ്.

0Shares