ചൈന: സ്മാര്‍ട്ട് ഫോണുകളുടെ ചരിത്രം മാറ്റിക്കുറിച്ച് കൊണ്ട്, 360 ഡിഗ്രി ക്യാമറയുമായി പുതിയ സ്മാര്‍ട്ട് ഫോണ്‍ അവതരിപ്പിച്ച് പ്രൊട്രൂലി. 360 ഡിഗ്രിയിലുള്ള ഫോട്ടോസും വീഡിയോസും ഒറ്റക്ലിക്കില്‍ സാധ്യമാകുന്നതാണ് പ്രൊട്രൂലിയുടെ ഡാല്‍ലിങ് സ്മാര്‍ട്ട്‌ഫോണ്‍. 360 ഡിഗ്രി ക്യാമറയുമായി പുറത്തിറങ്ങിയ ലോകത്തിലെ ആദ്യത്തെ സ്മാര്‍ട്ട് ഫോണാണ് പ്രൊട്രൂലിയുടെത്. 
13 എം.പിയാണ് ഈ ഫോണിന്റെ ഫ്രണ്ട്/ബാക്ക് ക്യാമറകള്‍. ഫിംഗര്‍ പ്രിന്റ് സെന്‍സര്‍(പുറകില്‍), 5.5 ഇഞ്ച് 1080 ഡിസ്‌പ്ലേ, 4ജിബി റാം, 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3,560 ബാറ്ററി തുടങ്ങിയവയാണ് പ്രധാന ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് മാഷ്മല്ലോ ആണ് ഒഎസ്. ഫോണില്‍ ഒരു യു.എസ്.ബി സി പോര്‍ട്ടുമുണ്ടാകും. യഥാര്‍ത്ഥ വജ്രക്കല്ലുകള്‍ കൊണ്ടുള്ള കവറിങ്ങാണ് ഫോണിന്റെ മറ്റൊരു സവിശേഷത.