കാസര്‍കോട് നഗരത്തില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പ്പണം; രണ്ടുപേര്‍ പോലീസ് പിടിയില്‍, അന്വേഷണം തുടങ്ങി

You are currently viewing കാസര്‍കോട് നഗരത്തില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പ്പണം; രണ്ടുപേര്‍ പോലീസ് പിടിയില്‍, അന്വേഷണം തുടങ്ങി

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ 33.24 ലക്ഷം രൂപയുടെ കുഴല്‍പണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ്, സുലൈമാന്‍ അഹ്‌മദ് എന്നിവരാണ് പിടിയിലായത്.

കാസര്‍കോട് നഗരത്തിലെ ഒരു ജ്വല്ലറിക്ക് സമീപത്ത് വെച്ചാണ് ഇരുവരും പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കാസര്‍കോട് ഡി.വൈ.എസ്.പി പി.കെ സുധാകരന്‍, സി.ഐ പി.അജിത് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കുഴല്‍പ്പണം പിടികൂടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

0Shares