ന്യൂഡല്‍ഹി: 33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കുറയും. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. 26 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ല്‍ നിന്നും 12 ഉം അഞ്ചും ശതമാനമായി കുറയും. ഏഴ് ഉത്പന്നങ്ങളുടെ ജി.എസ്.ടി 28ല്‍ നിന്ന് 18 ശതമാനമാക്കി കുറയ്ക്കാനും തീരുമാനമായി. 99% ഉല്‍പന്നങ്ങള്‍ക്കും 18 ശതമാനത്തില്‍ താഴെ നികുതി എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. നിര്‍മാണ മേഖലയ്ക്ക് ആശ്വാസമായി സിമന്റടക്കമുള്ള ഉല്‍പ്പന്നങ്ങളുടെ നികുതി 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചിട്ടുണ്ട്. അതേസമയം, പ്രളയത്തെ തുടര്‍ന്നു കേരളത്തിനായി സെസ് ഏര്‍പ്പെടുത്തുന്നതില്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായില്ല. എല്ലാ സംസ്ഥാനങ്ങളും തീരുമാനമറിയിക്കാത്തതിനെ തുടര്‍ന്നാണിത്. അടുത്ത യോഗത്തില്‍ തീരുമാനമുണ്ടായേക്കുമെന്നു ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 28 ശതമാനത്തില്‍ നിന്നു 18 ശതമാനമാക്കിയവ: ഉപയോഗിച്ച ടയര്‍, ലീഥിയം ബാറ്ററികള്‍, വിസിആര്‍, ടിവി(32 ഇഞ്ച് വരെയുള്ളത്), ബില്യാര്‍ഡ്‌സ് ആന്‍ഡ് സ്‌നൂക്കേര്‍സ്.
33 ഉത്പന്നങ്ങളുടെ ജി.എസ്.ടി നിരക്ക് കേന്ദ്രം കുറക്കുന്നു