കണ്ണൂര്‍: കണ്ണൂര്‍ സ്വദേശി ഫാത്തിമ ലൈബ എന്ന 31 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിന് വേണ്ടി കേരളം ഉണര്‍ന്നിരുന്നത് ഒര് രാവ് മുഴുവന്‍. പരിയാരം മുതല്‍ തെക്ക് തിരുവനന്തപുരം വരെ റോഡിന്റെ ഓരോ കവലകളിലും ജാതിയോ മതമോ രാഷ്ട്രീയമോ നോക്കാതെ ആംബുലന്‍സിനു വഴിയൊരുക്കി ജനം കൈകോര്‍ത്തു. അടിയന്തിരമായി തിരുവനന്തപുരം ശ്രീചിത്ര ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ വലയുമ്പോഴാണ് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ ഇടപെടല്‍. 7.20നു ഇങ്ങനെ ഒരു സംഭവം ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ അതിനെ കുറിച്ചു അന്വേഷിച്ചു വിവരങ്ങള്‍ ശേഖരിച്ചു കുട്ടി എമര്‍ജന്‍സി കണ്ടീഷന്‍ ആന്നെന്ന് ഉറപ്പുവരുത്തി. ശേഷം ആംബുലന്‍സ് ഡ്രൈവറെ വിളിച്ചു സംസാരിച്ചു. ഗ്രൂപ്പില്‍ മെസ്സേജ് ഇട്ടതോടെ അത് പെട്ടെന്ന് തന്നെ മറ്റു ഗ്രൂപ്പുകളിലേക്ക് പ്രചരിച്ചു. ചില മാധ്യമങ്ങള്‍ ഫ്ളാഷും നല്‍കി. കേരളാ പോലീസ് പൂര്‍ണ പിന്തുണ നല്‍കി.
ആലപ്പുഴ ജില്ലയില്‍ കുറച്ചു ദൂരം മാത്രം ഒഴിച്ചാല്‍ പരിയാരം മുതല്‍ ശ്രീചിത്ര വരെ പോലീസ് കൂടെ ഉണ്ടായിരുന്നു. ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം കേരളയുടെ സി.പി.ടി മിഷന്‍ കെ.എന്‍.ആര്‍- ടി.വി.എം എന്ന 72 പേര്‍ അടങ്ങുന്ന വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഇതിനു വേണ്ടി സജ്ജീവമായി അവസാനം വരെയും പ്രവര്‍ത്തിച്ചു. ഓരോ ജില്ലകളിലെയും സ്ത്രീകള്‍ ഉള്‍പ്പെടയുള്ള പ്രവര്‍ത്തകര്‍ ഇതിനായി മുന്നോട്ടു വന്നു. ഗ്രൂപ്പില്‍ പൊലീസ്സുകാരെ കൂടി ഉള്‍പ്പെടുത്തി ആംബുലന്‍സ് പോകുന്ന വഴിക്കുള്ള തടസങ്ങള്‍ നീക്കാന്‍ വേണ്ട കാര്യങ്ങള്‍ ചെയ്തു. കുട്ടിയുമായി ആംബുലന്‍സ് പോകുന്ന വഴി ലൈവ് ആയി ഗ്രൂപ്പില്‍ കിട്ടികൊണ്ടിരുന്നു. ഇതനുസരിച്ച് കാര്യങ്ങള്‍ ക്രമീകരിച്ചു. ആംബുലന്‍സ് ജീവനക്കാരുടെ സംഘടന ആയ കെ.എ.ഡി.പി.ടി.എ അംഗങ്ങളും പിന്തുണയുമായി എത്തി. കുട്ടിയുമായി ആംബുലന്‍സ് പോകുന്നത് ആറേക്കാല്‍ മണിക്കൂര്‍ കൊണ്ട് ആ കുഞ്ഞിനെ ഇവിടെ എത്തിക്കാന്‍ സാധിച്ചു.
സോഷ്യല്‍ മീഡികളുടെ കൂടായ്മ തീര്‍ത്ത വിജയത്തിന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം നന്ദി പറഞ്ഞു. അതോടൊപ്പം ആംബുലന്‍സ് ലക്ഷ്യത്തില്‍ എത്തിച്ച കാസര്‍കോട് അടുക്കത്ത് വയല്‍ സ്വദേശി തമിമിന്റെ നിശ്ചയ ധാര്‍ഡ്യത്തിനു മുന്നില്‍ പ്രണാമം. ഇതാണ് കേരളം. ഇതാണ് മലയാളി. ഈ ഒത്തൊരുമക്ക് വേണ്ടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ സംഘടനകള്‍ക്കും പതിനായിരകണക്കിന് പരസ്പരം അറിയാത്ത നന്മ മനസുകള്‍ക്കും അഭിനന്ദനമാണ് ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നുമൊഴുകുന്നത്.
31 ദിവസം പ്രായമായ പിഞ്ചു കുഞ്ഞിന് വേണ്ടി കേരളം ഉണര്‍ന്നിരുന്നത് ഒരുരാവ് മുഴുവന്‍; കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ വഴിയൊരുക്കി സോഷ്യല്‍ മീഡിയ ദൗത്യത്തില്‍ പങ്കുചേര്‍ന്നു; പരിയാരത്തുനിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയത് ആറേകാല്‍ മണിക്കൂറിനുള്ളില്‍