
ദില്ലി : 3 മലയാളികളുള്‍പ്പെടെ 17 പേരുടെ മരണത്തിന് കാരണമായ കരോള്‍ബാഗിലെ അര്‍പിത് ഹോട്ടല്‍ തീപിടുത്തത്തില്‍ ഹോട്ടല്‍ ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ദില്ലി ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു അറസ്റ്റ്. ദില്ലി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ചെയ്തത്.

ഹോട്ടല്‍ ഉടമയായ രാകേഷ് ഗോയലിനെ അറസ്റ്റ് ചെയ്തതോടെ ആർഎസ്സിലായവരുടെ എണ്ണം മൂന്നായി. ഹോട്ടല്‍ മാനേജറിനെയും അസിസ്റ്റന്റ് മാനേജറിനെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
