28കാരിയെ പ്രണയിച്ച 21 വയസ്സുകാരന്റെ കഥയുമായി ‘ബോബി’

  • Post category:news
  • Reading time:1 min read
You are currently viewing 28കാരിയെ പ്രണയിച്ച 21 വയസ്സുകാരന്റെ കഥയുമായി ‘ബോബി’


21 വയസുകാരനായ യുവാവ് 28 വയസുള്ള പെൺകുട്ടിയെ പ്രണയിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമായ് ബോബ്’ യുടെ ട്രെയിലർ പുറത്തിറങ്ങി. നടനും നിർമ്മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ആദ്യമായി നായകനായി എത്തുന്ന ചിത്രത്തിൽ നായികയാവുന്നത് മിയ ആണ്. സുഹ്റ എന്റർടെയ്ൻമെൻറ്സിന്റെ ബാനറിൽ സഗീർ ഹൈദ്രോസ് നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ഷെബിയാണ്. കഥയും തിരക്കഥയും ഷെബിയുടേതാണ്.

സംഭാഷണം- വി. ആർ ബാലഗോപാൽ, തോമസ് ചാക്കോ. ചായാഗ്രഹണം- പ്രശാന്ത് കൃഷ്ണ. എഡിറ്റിംഗ്- ബാബുരത്നം. ചിത്രത്തിൽ എസ് രമേശൻ നായർ, ഹരി നാരായണൻ എന്നിവരുടെ വരികൾക്ക് റോണി റാഫേലും ദേവിക മുരളിയും ഈണം നൽകിയിരിക്കുന്നു. അജു വർഗീസ്, ധര്‍മജൻ, സുധീര്‍ കരമന തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു.

0Shares