ധാക്ക: 28 തവണ രഹസ്യവിവാഹം നടത്തിയ ആള്‍ 25 മത്തെ ഭാര്യയുടെ പരാതിയില്‍ അറസ്റ്റില്‍. ബംഗ്ലാദേശിലെ ബര്‍ഗുണ സ്വദേശിയായ യാസിന്‍ ബ്യാപാരി എന്ന 45കാരനാണ് പോലീസ് പിടിയിലായത്. 25 മത്തെ ഭാര്യ ഷുലി അക്തര്‍ താനിയ നല്‍കിയ സ്ത്രീധന പീഡന പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായിരിക്കുന്നത്.

27 മത്തെ ഭാര്യയുടെ വീട്ടില്‍ നിന്നു പിടിയിലായ യാസിനെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍വിട്ടു. യാസിന്റെ 17 ഭാര്യമാരുടെ പേരുവിവരങ്ങള്‍ അടക്കമാണ് ഷുലി അക്തര്‍ താനിയ പോലീസില്‍ പരാതി നല്‍കിയത്.