24ാം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തലസ്ഥാനത്ത് തിരിതെളിഞ്ഞു; വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയെന്ന് മുഖ്യമന്ത്രി

  • Post category:news
  • Reading time:1 min read
You are currently viewing 24ാം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തലസ്ഥാനത്ത് തിരിതെളിഞ്ഞു; വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയെന്ന് മുഖ്യമന്ത്രി

24ാം അന്താരാഷ്​ട്ര ചലച്ചിത്രോത്സവത്തിന്​ തലസ്​ഥാനത്ത്​ തിരിതെളിഞ്ഞു. നിശാ​ഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ​ചലച്ചി​​ത്രമേള ഉദ്​ഘാടനം ചെയ്​തു. മലയാളി പ്രേക്ഷകന്‍റെ ആസ്വാദന നിലവാരം കൂടിയതിൽ മേള പങ്കുവഹിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണ് ഇതെനും മൂന്നാം ലോക രാജ്യങ്ങളിലെ ചിത്രങ്ങൾക്കൊപ്പമാണ് ഈ മേളയെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നല്ല സിനിമയാകണം യുവതലമുറയുടെ ലഹരിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വെറുപ്പിന്‍റെയും വിദ്വേഷത്തി​ന്റെയും കാലത്ത്​ പ്രതീക്ഷകളുടെ പുതുനാമ്പുകളാണ്​ ഇത്തരം ചലച്ചിത്രമേളകളെന്ന്​ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ജാതിക്കോട്ടകളെ വെല്ലുവിളിക്കുന്ന ഇത്തരം സിനിമാസംസ്​കാരങ്ങള്‍ ​ദ്രവിച്ച മാമൂലുകള്‍ മടിയില്‍ പേറുന്നവര്‍ക്കെതിരെയുള്ള പ്രതിരോധം കൂടിയാണെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.കെ ബാലന്‍ അധ്യക്ഷതവഹിച്ചു. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, നടി ഡോ. ശാരദ, മേയര്‍ കെ. ശ്രീകുമാര്‍, വി.കെ പ്രശാന്ത് എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ വി.കെ മധു, റാണി ജോര്‍ജ്​, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സംവിധായകന്‍ ഖൈറി ബഷാറ, ഷാജി എന്‍.കരുണ്‍, എം. വിജയകുമാര്‍, ബീന പോള്‍, മഹേഷ് പഞ്ചു, പാളയം രാജന്‍ എന്നിവര്‍ സംബന്ധിച്ചു. ടര്‍ക്കിഷ്​ സിനിമയായ ‘പാസ്​ഡ്​ ബൈ സെന്‍സര്‍’ ആയിരുന്നു ഉദ്​ഘാടനചിത്രം.

0Shares