തിരുവനന്തപുരം: ഹൈക്കോടതി ജാമ്യം നല്‍കിയതിനെ തുടര്‍ന്ന് ജയില്‍ മോചിതനായ കെ സുരേന്ദ്രന് ബി.ജെ.പി നേതൃത്വം സ്വീകരണം നല്കി. പൂജപ്പുര ജയില്‍ കവാടത്തിലെത്തിയ ബി.ജെ.പി പ്രവര്‍ത്തകരും നേതാക്കളും തുറന്ന വാഹനത്തില്‍ സുരേന്ദ്രനെ ആനയിച്ചു. ജയിലില്‍ നിന്ന് സെക്രട്ടറിയേറ്റിലെ സമരപ്പന്തലിലേക്കാണ് സുരേന്ദ്രന് പോകുന്നത്. ജയില്‍ പരിസരത്ത് അണികളോടപ്പം സുരേന്ദ്രനെ സേവീകരിക്കാന്‍ ശ്രീധരന്‍പിള്ള നേരിട്ടെത്തിയിരുന്നു. മലയിട്ടാണ് സുരേന്ദ്രനെ സ്വീകരിച്ചത്. 22 ദിവസത്തെ ജയില്‍വാസത്തിനുശേഷമാണ് കെ സുരേന്ദ്രന് പുറത്തിറങ്ങുന്നത്. നിയമലംഘനം നടത്തിയിട്ടില്ലെന്നും ശബരിമല പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്നും കെ.സുരേന്ദ്രന് പ്രതികരിച്ചു.
ശബരിമലയില്‍ 52 കാരിയായ തീര്‍ത്ഥാടകയെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ കര്‍ശന ഉപാധികളോടെ ഇന്നലെയാണ് സുരേന്ദ്രന് ഹൈക്കോടതി ജാമ്യം നല്‍കിയത്. ജാമ്യ വ്യവസ്ഥകളെല്ലാം ഇന്നലെ വൈകീട്ടോടെ റാന്നി കോടതിയില്‍ പൂര്‍ത്തികരിച്ചെങ്കിലും ജാമ്യ ഉത്തരവ് തിരുവനന്തപുരത്തെത്തിയപ്പോള്‍ ഏഴു മണി കഴിഞ്ഞതിനാല്‍ സുരേന്ദ്രന് പുറത്തിറങ്ങാനായില്ല.
22 ദിവസത്തെ ജയില്‍വാസത്തിനുശേഷം കെ സുരേന്ദ്രന് ജയില്‍ മോചിതനായി; സുരേന്ദ്രന് സ്വീകരണം നല്കി ബി.ജെ.പി; മാലയിട്ട് സ്വീകരിച്ച് ശ്രീധരന്‍പിള്ള