ന്യൂഡല്‍ഹി: സിന്‍ഡിക്കേറ്റ് ബാങ്കില്‍ നിന്നും 209 കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ നാല് മുന്‍ ഉദ്യോഗസ്ഥരുടെ പേരില്‍ സി.ബി.ഐ കേസെടുത്തു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ രാജസ്ഥാനിലെ ജയ്പൂര്‍, ഉദയ്പൂര്‍ ശാഖകളില്‍ നിന്നാണ് തിരിമറി നടത്തിയത്. ഇതെ തുടര്‍ന്ന് സിന്‍ഡിക്കേറ്റ് ബാങ്കിലെ രണ്ട് മുന്‍ അഢീഷണല്‍ ജനറല്‍ മാനേജര്‍മാര്‍, രണ്ട് ചീഫ് മാനേജര്‍മാര്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കെട്ടിട നിര്‍മാതാവ് എന്നിവരുള്‍പ്പെട്ട ആറുപേരുടെ പേരിലാണ് സി.ബി.ഐ കേസെടുത്തിരിക്കുന്നത്. ബാങ്ക് ഫണ്ട് വകമാറ്റി പ്രതികളായ ഉദ്യോഗസ്ഥരുടെ പേരിലുള്ള കമ്പനികളുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നും വ്യാജരേഖകള്‍ ചമച്ച് ഭവനവായ്പയുള്‍പ്പെടെയുള്ള വായ്പാ ആനുകൂല്യങ്ങള്‍ നേടിയെടുത്തെന്നുമാണ് കേസ്.
