2022 ലോകകപ്പ് ഫുട്‌ബോള്‍ ഒരുക്കത്തിനായി ഖത്തര്‍ ചിലവിടുന്നത് 50 കോടി ഡോളര്‍.

  • Post category:news
  • Reading time:1 min read
You are currently viewing 2022 ലോകകപ്പ് ഫുട്‌ബോള്‍ ഒരുക്കത്തിനായി ഖത്തര്‍ ചിലവിടുന്നത് 50 കോടി ഡോളര്‍.

ദോഹ: 2022 ലോകകപ്പ് ഫുട്ബോള്‍ വികസന പദ്ധതികള്‍ക്കായി രാജ്യം ഒരാഴ്ച്ചയില്‍ ചെലവിടുന്നത് 50 കോടി ഡോളര്‍ (ഏകദേശം 3,400 കോടി രൂപ). 2021 വരെ ഈ കണക്ക് പ്രകാരമുള്ള ചിലവ് തുടരുമെന്നും അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ ലക്ഷ്യത്തിലെത്താന്‍ സാധിക്കുമെന്നും ധനമന്ത്രി അലി ഷെരീഫ് അല്‍ ഇമാദി പറഞ്ഞു. മൊത്തം 20,000 കോടി ഡോളറാണ് ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കു വേണ്ടി ചിലവിടുന്നത്.

എട്ട് സ്റ്റേഡിയങ്ങളുടെ നിര്‍മാണം, റോഡുകള്‍, പുതിയ വിമാനത്താവളം, ആശുപത്രികള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഉള്‍പ്പെടുത്തി കൊണ്ടുള്ള സംരംഭമാണിത്. ലോകകപ്പ് ഫുട്ബോളിനായി കാണികള്‍ എത്തുമ്പോള്‍ പെയിന്റടിക്കാന്‍ തുടങ്ങുകയല്ല മറിച്ച് രാജ്യം നേരത്തേ പൂര്‍ണസജ്ജമാക്കുക എന്നതാണ് ലക്ഷ്യമെന്നും ഇമാദി വ്യക്തമാക്കി. നിലവിലെ എണ്ണവില രാജ്യത്തിന്റെ ചെലവുകള്‍ നേരിടാന്‍ പര്യാപ്തമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

0Shares