
മോസ്കോ: ലോകകപ്പ് പ്രവചിക്കാന്‍ പോള്‍ നീരാളിയുടെ പിന്‍ഗാമിയായി അക്കില്ലസ് എന്ന റഷ്യന്‍ പൂച്ച. ഈ വര്‍ഷം ജൂണ്‍ മാസം മുതല്‍ റഷ്യയില്‍ തുടങ്ങുന്ന ലോകകപ്പ് പ്രവചിക്കാന്‍ അക്കില്ലസ് റെഡിയായിരിക്കുകയാണ്. സാധാരണ നീരാളി കുടുംബത്തിൽപ്പെട്ട ഒരു നീരാളിയാണ് പോൾ നീരാളി . ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ ഈ നീരാളി പ്രശസ്തനായി. പ്രത്യേകിച്ചും ജർമ്മനി കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ് ഇതിനെ ഉപയോഗിച്ചിരുന്നത്. 2010 ലെ ഫുട്ബോൾ ലോകപ്പിലെ ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.

2008 ജനുവരിയിലായിരുന്നു പോളിന്റെ ജനനം. 2010 ഒക്ടോബർ 26-ന് പോൾ നീരാളി കഥാവശേഷനായി.ജർമ്മനിയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ സീ ലൈഫ് സെന്റേഴ്സ് എന്ന സ്ഥലത്തായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്. ഫുട്ബോള്‍ പ്രവചനങ്ങള്‍ ശരിയായതോടെ കൂടുതല്‍ മേഖലകളിലേക്ക് പോള്‍ നീരാളി പ്രവചനപ്രവര്‍ത്തനങ്ങള്‍ മാറ്റുമെന്ന് ലോകം മുഴുവന്‍ പ്രതീക്ഷിച്ചിരിക്കെയാണ് നീരാളി ലോകത്തോട് വിടപറഞ്ഞത്. ജര്‍മ്മനിയിലെ അക്വേറിയത്തിലായിരുന്നു അന്ത്യം.
പോള്‍ നീരാളിയുടെ പിന്‍ഗാമിയായ അക്കില്ലസ് 2018 ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഫലം പ്രവചിക്കുന്നത് ദേശീയ പതാകള്‍ക്ക് താഴെ വച്ചിരിക്കുന്ന ബോള്‍ തെരഞ്ഞെടുത്താണ്. റഷ്യയില്‍ നടന്ന 2017 ഫിഫ കോണ്‍ഫഡറേഷന്‍ കപ്പില്‍ അക്കില്ലസിന്റെ പ്രവചനം 100 ശതമാനവും ശരിയായിരുന്നു.
