2016 ല്‍ കാണാതായ മലയാളികള്‍ എവിടേ? ഐ.എസില്‍ ചേര്‍ന്ന 21 മലയാളികളുടെ ചിത്രം എന്‍.ഐ.എ പുറത്തുവിട്ടു

  • Post category:news
  • Reading time:1 min read
You are currently viewing 2016 ല്‍ കാണാതായ മലയാളികള്‍ എവിടേ? ഐ.എസില്‍ ചേര്‍ന്ന 21 മലയാളികളുടെ ചിത്രം എന്‍.ഐ.എ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഐ.എസില്‍ ചേര്‍ന്നതായി സംശയിക്കുന്ന 21 മലയാളികളുടെ ചിത്രം എന്‍.ഐ.എ പുറത്തുവിട്ടു. 2016-ല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കാണാതായവരാണിവരെന്നാണ് എന്‍.ഐ.എയുടെ വിശദീകരണം. പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ചാണ് ഇവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 21 പേരില്‍ ആറ് സ്ത്രീകളും ഉള്‍പ്പെടുന്നു. വിവിധ സംഘങ്ങളായാണ് ഇവര്‍ കേരളത്തില്‍ നിന്നും കടന്നതെന്നാണ് വിവരം. ആദ്യ രണ്ടംഗസംഘം ബെംഗളൂരു കുവൈത്ത് വിമാനത്തിലും മൂന്നംഗസംഘം 2016 മെയ് മാസത്തില്‍ മുംബൈ മസ്‌കറ്റ് വിമാനത്തിലുമാണു രാജ്യം വിട്ടത്. മൂന്നംഗങ്ങളുണ്ടായിരുന്ന മൂന്നാം സംഘം ജൂണ്‍ രണ്ടിന് മുംബൈ ദുബായ് വിമാനത്തിലാണു പോയത്. പിന്നീട് മൂന്നുപേര്‍ ഹൈദരാബാദ് മസ്‌കറ്റ് വിമാനത്തിലും നാടുവിട്ടു. മറ്റുള്ളവര്‍ ജൂണ്‍ അഞ്ച്, 16, 19 ദിവസങ്ങളില്‍ വിവിധ വിമാനങ്ങളില്‍ സംഘമായി കടക്കുകയായിരുന്നു. 21 പേരില്‍ 19 പേര്‍ ടെഹ്‌റാനിലേക്കും മറ്റുള്ളവര്‍ സിറിയയിലോ ഇറാഖിലോ ഉണ്ടാകുമെന്നും എന്‍ഐഎ പറയുന്നു. 36 വയസ്സുള്ള കോഴിക്കോട് സ്വദേശി ഷജീര്‍ മനഗലശ്ശേരിയാണ് കൂട്ടത്തില്‍ പ്രായം ചെന്നയാള്‍. 14 പേര്‍ 26 വയസ്സില്‍ താഴെയുള്ളവരാണ്. മറ്റു പല മതവിശ്വാസങ്ങളില്‍ ജീവിച്ചിരുന്ന ഇവര്‍ ഇസ്ലാമിലേക്കു മതപരിവര്‍ത്തനം നടത്തിയ ശേഷം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്നതായാണ് എന്‍.ഐ.എയുടെ വിലയിരുത്തല്‍.

0Shares