മേരിലാൻഡ് (യൂ എസ്): 2016 ലെ ലോകസുന്ദരി കിരീടം പ്യൂര്‍ട്ടോറികോയുടെ “സ്റ്റെഫാനി ഡെല്‍ വാലെ”ക്ക്. നൂറിലധികം പേരെ പിന്നിലാക്കിയാണ് 19 കാരിയായ സ്റ്റെഫാനി ഈ നേട്ടം സ്വന്തമാക്കിയത്.

ഡൊമിനികന്‍ റിപ്പബ്ലിക്കിന്റെ “യാര്‍ടിസ മിഗുലേന” രണ്ടാം സ്ഥാനവും ഇന്തൊനീഷ്യയുടെ “നടാഷ മന്നുലെ” മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 2015ലെ ലോകസുന്ദരി “മിറിയ ലാലഗുണ”യാണ് ലോകസുന്ദരിപ്പട്ടം സ്റ്റെഫാനി ഡെല്‍ വാലെയെ അണിയിച്ചത്.

ഈ ആദരവ് വലിയ ഉത്തരവാദിത്തമാണെന്ന് സ്റ്റെഫാനി പറഞ്ഞു. 1975ല്‍ വില്‍നെലിയ മെര്‍സെഡ് ലോക സുന്ദരി പട്ടം നേടിയതിനുശേഷം ഇതാദ്യമായിട്ടാണ് പ്യൂര്‍ട്ടോറിക്കോയില്‍ നിന്നും ഒരു സുന്ദരി കിരീടം ചുടുന്നത്.
