2004ല്‍ സി.പി.എമ്മിന് കേരളത്തിലുള്‍പ്പെടെ ലഭിച്ച വിജയം 2019ല്‍ ഉണ്ടാകില്ല: പ്രകാശ് കാരാട്ട്

  • Post category:news
  • Reading time:1 min read
You are currently viewing 2004ല്‍ സി.പി.എമ്മിന് കേരളത്തിലുള്‍പ്പെടെ ലഭിച്ച വിജയം 2019ല്‍ ഉണ്ടാകില്ല: പ്രകാശ് കാരാട്ട്

ന്യൂഡല്‍ഹി: 2004ല്‍ സി.പി.എമ്മിന് കേരളത്തിലുള്‍പ്പെടെ ലഭിച്ച വിജയം 2019ല്‍ ഉണ്ടാകില്ലെന്ന് സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. 2004ല്‍ കേരളത്തില്‍ പാര്‍ട്ടിക്ക് ലഭിച്ചത് 18 സീറ്റാണ് എന്നാല്‍ 2019ല്‍ എങ്ങനെയായിരിക്കുമെന്ന് പറ‍യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശിക പാര്‍ട്ടികളാണ് മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. ത്രിപുരയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞ അദ്ദേഹം യെച്ചൂരിയുമായി പ്രശ്നങ്ങളില്ലെന്നും രാഷ്ട്രീയപരമായ കാര്യങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയുമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസുമായി ധാരണയിലെത്താന്‍ കഴിയില്ല. ജയിക്കാനായി കോണ്‍ഗ്രസിനൊപ്പം ചേരാനാവില്ല. പ്രധാന ലക്ഷ്യം ബി.ജെ.പിയെ പ്രതിരോധിക്കുക എന്നതു തന്നെയാണെന്നും കാരാട്ട് പറഞ്ഞു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

0Shares