ന്യൂഡല്‍ഹി: 200രൂപയുടെ ഒറ്റ നോട്ട് റിസര്‍വ് ബാങ്ക് പുറത്തിറക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
ഇതു സംബന്ധിച്ച നിര്‍ദേശത്തിന് മാര്‍ച്ചില്‍ ചേര്‍ന്ന റിസര്‍വ് ബാങ്ക് ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയതായും സൂചനയുണ്ട്. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചാല്‍ മാത്രമേ പുതിയ നോട്ട് പുറത്തിറങ്ങുകയുള്ളൂ.

കേന്ദ്രസര്‍ക്കാര്‍ പുതുതായി ഇറക്കിയ 2000, 500 രൂപ നോട്ടുകളുടെയും കള്ളനോട്ടുകള്‍ വ്യാപകമായി ഇറങ്ങിയതിനാല്‍ പുതിയ സുരക്ഷാക്രമീകരണങ്ങള്‍ ഉള്‍പ്പെടുത്തിയാകും 200 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കുക.