ടര്‍ക്കി: 200 അടി താഴ്ച്ചയുള്ള കുഴല്‍ കിണറിലേക്ക് വീണ തെരുവ് നായയെ രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കുഴല്‍ കിണറില്‍ വീണതാകാം കുയു എന്ന ഈ നായ. മേല്‍മൂടിയില്ലാത്ത കുഴല്‍ കിണറില്‍ നിന്ന് ഞരക്കം കേട്ട പ്രദേശവാസികളാണ് നായ കുടുങ്ങിയ വിവരം സുരക്ഷാ വിഭാഗത്തിനെ അറിയിക്കുന്നത്. പട്ടിയുടെ നിലവിലെ അവസ്ഥ മനസിലാക്കുന്നതിനായി ക്യാമറയുള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കിണറിനുള്ളിലേക്കിറക്കി. നീണ്ട 10 ദിവസമെടുത്ത് വളരെ കഷ്ടപ്പെട്ടാണ് നായയെ പുറത്തെടുക്കാനുള്ള ഉപകരണം തയാറാക്കിയത്.

നീളമുള്ള യന്ത്രക്കുടുക്കു തയ്യാറാക്കി ഇടുങ്ങിയ ദ്വാരത്തിലൂടെ നായയെ സുരക്ഷിതമായി പുറത്തെടുത്തു. ഒരാഴ്ചയ്ക്കു ശേഷമാണ് നായ പുറം ലോകം കണ്ടത്. കുയു എന്നു പേരിട്ടിരിക്കുന്ന നായയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പരിശോധിച്ച ശേഷം മൃഗഡോക്ടര്‍മാര്‍ അറിയിച്ചു. കുയുവിനെ രക്ഷപെടുത്തിയ ബേകോസിനെ അഗ്നിശമനസേനാ വിഭാഗം അവനെ സ്റ്റേഷനിലേക്കു ദത്തെടുക്കാന്‍ തീരുമാനിച്ചതോടെ 200 അടി താഴ്ചയില്‍ നിന്നും രക്ഷപെട്ട കുയുവിനെ ഭാഗ്യം വീണ്ടും രക്ഷിച്ചു. ജീവിതാവസാനം വരെ കുയു ഇവരുടെ സംരക്ഷണയിലായിരിക്കും.

