
വ്ലാഡിവോസ്റ്റോക്: ഇന്ത്യയില്‍ കൂടുതല്‍ ആണവ റിയാക്ടറുകൾ സ്ഥാപിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. അടുത്ത 20 വര്‍ഷത്തിനകം ഇന്ത്യയില്‍ 20 ആണവ റിയാക്ടറുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യൻ സന്ദർശനത്തിന്റെ ഭാഗമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പുടിൻ വ്യക്തമാക്കി.

നിലവില്‍ സഹകരണം തുടരുന്ന കൂടംകുളത്തെ ആണവ റിയാക്ടറുകളുടെ നിർമാണം വേഗത്തിലാക്കാനും തീരുമാനമായി. വ്യാപാരം, പ്രതിരോധം, ബഹിരാകാശം, എണ്ണ-വാതകം, ആണവോർജം, സമുദ്രപാത എന്നിവയിൽ ഇന്ത്യ-റഷ്യ സഹകരണം പുതിയ തലത്തിലേക്ക് ഉയർത്താനും പുടിനുമായി മോദി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി.
