20 വര്‍ഷമായി വീട്ടിലെ ഇരുട്ട് മുറിയില്‍ ബന്ധിയാക്കപ്പെട്ട സ്ത്രീയെ മോചിപ്പിച്ചു.

  • Post category:news
  • Reading time:1 min read
You are currently viewing 20 വര്‍ഷമായി വീട്ടിലെ ഇരുട്ട് മുറിയില്‍ ബന്ധിയാക്കപ്പെട്ട സ്ത്രീയെ മോചിപ്പിച്ചു.

 

ഗോവ: പനാജിയില്‍ 20 വര്‍ഷമായി സ്വന്തം വീട്ടിലെ ഇരുട്ടറയ്ക്കുള്ളില്‍ കഴിയേണ്ടി വന്ന സ്ത്രീയെ പോലീസെത്തി മോചിപ്പിച്ചു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നു എന്ന കാരണം പറഞ്ഞ് സ്വന്തം മാതാപിതാക്കളാണ് 20 വര്‍ഷം മുമ്പ് വീട്ടിനുള്ളിലെ ഇരുട്ടു മുറിയില്‍ തള്ളിയത്. ജീവന്‍ നില നിര്‍ത്താന്‍ വേണ്ടി ഭക്ഷണവും വെള്ളവും എല്ലാം ജനല്‍ വഴിയായിരുന്നു ഇവര്‍ മുറിയില്‍ എത്തിച്ചിരുന്നത്. പോലീസ് വീട്ടിലെത്തുമ്പോള്‍ വസ്ത്രം പോലുമില്ലാതെ വൃത്തി ഹീനമായ സാഹചര്യത്തില്‍ കഴിയുകയായിരുന്നു സ്ത്രീ. ഇരുട്ടറയ്ക്കുള്ളില്‍ കഴിയുന്ന സ്ത്രീയെ കുറിച്ച് മറ്റൊരു സ്ത്രീയുടെ രഹസ്യ മെയിലിലാണ് എന്‍.ജി.ഒയ്ക്ക് വിവരം ലഭിക്കുന്നത്.

ഇവര്‍ പിന്നീട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. വീടിനു പുറകു വശത്തുള്ള മുറിയിലായിരുന്നു സ്ത്രീയെ പാര്‍പ്പിച്ചിരുന്നത്. പോലീസെത്തുമ്പോള്‍ നഗ്നയായിക്കിടന്നിരുന്ന സ്ത്രീ മുറിയ്ക്കുള്ളില്‍ നിന്ന് പുറത്ത് കടക്കാന്‍ വരെ വിസമ്മതിച്ചു. ‘ഭര്‍ത്താവ് നേരത്തെ വിവാഹിതനാണെന്ന് തിരിച്ചറിഞ്ഞ നിമിഷം വീട്ടിലേക്ക് മടങ്ങിയതാണ് ഇവര്‍. അന്ന് മുതല്‍ കാണിച്ചു തുടങ്ങിയതാണ് മാനസിക അസ്വാസ്ഥ്യം’ , വീട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ഇതുവരെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.

 

0Shares