2.0 യിലെ ‘യന്തിരലോകത്തെ സുന്ദരിയേ’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്

  • Post category:news
  • Reading time:1 min read
You are currently viewing 2.0 യിലെ ‘യന്തിരലോകത്തെ സുന്ദരിയേ’ എന്ന ആദ്യ വീഡിയോ ഗാനം പുറത്ത്

ചെന്നൈ: പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 2.0 യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. യന്തിരലോകത്തെ സുന്ദരിയേ എന്ന ഗാനത്തില്‍ രജനീകാന്തിനൊപ്പം ആമി ജാക്സണാണ് എത്തുന്നത്. റോബോര്‍ട്ടിക് വേഷത്തിലെത്തില്‍ ഇരുവരുമെത്തുന്ന ചിത്രത്തിലെ ആദ്യ ഗാനമാണ് പുറത്തിറങ്ങിയത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് തിയേറ്ററിലേക്ക് എത്തുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ എ.ആര്‍ റഹ്മാനാണ് ചിട്ടപ്പെടുത്തിയത്.

രജനിയും എമിയും അഭിനയിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മദന്‍ കാര്‍ക്കിയാണ്. സിദ്ധ് ശ്രീറാം, സാഷ ത്രിപതി എന്നിവരാണ് ആലാപനം. റഹ്മാനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തുമ്പോള്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ റോളില്‍ എത്തുന്നത്. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചെലവ് ഏകദേശം 75 മില്യണ്‍ അതായത് 543 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

0Shares