1947ല്‍ അനിയത്തി മേനോന്‍… ഏഴ് പതിറ്റാണ്ടിനിപ്പുറം മഹാരാജാസില്‍ മൃദുല; അഭിനന്ദനവുമായി യെച്ചൂരി

  • Post category:news
  • Reading time:1 min read
You are currently viewing 1947ല്‍ അനിയത്തി മേനോന്‍… ഏഴ് പതിറ്റാണ്ടിനിപ്പുറം മഹാരാജാസില്‍ മൃദുല; അഭിനന്ദനവുമായി യെച്ചൂരി

ന്യൂഡല്‍ഹി/ തിരുവനന്തപുരം: മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ട മൃദുല ഗോപിക്ക് അഭിനന്ദനങ്ങളുമായി സി. പി. ഐ. എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തന്‍റെ ഫേസ്ബുക്കിലൂടെയാണ് യെച്ചൂരി മൃദുലയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്. ‘മൃദുല ഗോപിക്ക് അഭിനന്ദനങ്ങള്‍’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ട് സീതാറാം യെച്ചൂരി ഈ വിജയത്തെ അടയാളപ്പെടുത്തി. എഴുപതു വര്‍ഷം കഴിഞ്ഞാണ് ഒരു പെണ്‍കുട്ടി മഹാരാജാസ് കോളേജ് യൂണിയനെ നയിക്കാനെത്തുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

47- 48 കാലത്താണ് ഇതിനു മുമ്പൊരു പെണ്‍കുട്ടി മഹാരാജാസ് യൂണിയനെ നയിച്ചത്. അനിയത്തി മേനോനായിരുന്നു അത്. പെണ്‍കുട്ടികള്‍ കോളേജില്‍ പഠിക്കാന്‍ പോകുന്നതു തന്നെ അപൂര്‍വ്വമായ കാലമായിരുന്നു അത്. 1973ലാണ് ആദ്യമായി രാഷ്ട്രീയ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതിന് ശേഷം തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാ ചെയര്‍പേഴ്‌സണ്‍ ആണ് മൃദുല.

0Shares