തമ്പാനൂരിൽ 19 വാഹനങ്ങള്‍ തകര്‍ത്തത് മോഷണത്തിനല്ല; പ്രതി മയക്കുമരുന്ന് അടിമ

  • Post category:news
  • Reading time:1 min read
You are currently viewing തമ്പാനൂരിൽ 19 വാഹനങ്ങള്‍ തകര്‍ത്തത് മോഷണത്തിനല്ല; പ്രതി മയക്കുമരുന്ന് അടിമ

തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ പാർക്ക് ചെയ്ത വാഹനങ്ങൾ തകർത്ത സംഭവത്തിൽ പ്രതി പിടിയിൽ. പൂജപ്പുര സ്വദേശി എബ്രഹാമിനെയാണ് പൊലീസ് പിടികൂടിയത്. മോഷണ ശ്രമമല്ല നടന്നതെന്നും മയക്കുമരുന്ന് ലഹരിയിലാണ് ഇയാൾ വാഹനങ്ങൾ തകർത്തതെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

സി.സി. ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിലെ പാർക്കിംഗ് ഗ്രൗണ്ടിലെ 19 വാഹനങ്ങളാണ് അടിച്ചു തകർത്തത്.
19 ഓളം വാഹനങ്ങളുടെയും ചില്ലുകൾ തകർത്ത നിലയിലായിരുന്നു. കല്ലുപയോഗിച്ചാണ് വാഹനങ്ങൾ തകർത്തത്.

രാവിലെ നാലരയോടുകൂടി യാത്രക്കാരിലൊരാൾ കാറെടുക്കാൻ എത്തിയപ്പോഴാണ് വാഹനങ്ങൾ തല്ലിതകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ വാഹനങ്ങൾ തകർത്തത് ശ്രദ്ധയിൽപെട്ടത്.

0Shares