19 ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റി.

  • Post category:news
  • Reading time:1 min read
You are currently viewing 19 ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റി.

കൊച്ചി: ഈ മാസം 19ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് 24 ലേക്കു മാറ്റി. മന്ത്രി എ.കെ ശശീന്ദ്രന്‍ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷമാണ് തീരുമാനം. നിരക്ക് വര്‍ദ്ധനവ് ഉള്‍പ്പടെയുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരുന്നു.
ആവശ്യങ്ങളറിയിച്ച് ജനുവരി 19ന് സൂചന പണിമുടക്കും സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കുന്നില്ലെങ്കില്‍ ഫെബ്രുവരി രണ്ടു മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്താനും ബസുടമകളുടെ യോഗം തീരുമാനിച്ചിരുന്നു.

 

0Shares