188 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു

  • Post category:news
  • Reading time:1 min read
You are currently viewing 188 യാത്രക്കാരുമായി ഇന്തോനേഷ്യന്‍ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ലയണ്‍ എയര്‍ കമ്പനിയുടെ യാത്രാവിമാനം കടലില്‍ തകര്‍ന്ന് വീണു. ജക്കാര്‍ത്തയില്‍ നിന്ന് ബങ്കാ ദ്വീപിലെ പങ്കാല്‍ പിനാങ്കിലേക്ക് പോയ ലയണ്‍ എയറിന്റെ ജെ.ടി 610 വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിട്ടുകള്‍ക്ക് ശേഷം തകര്‍ന്ന് വീണത്. പ്രാദേശിക സമയം തിങ്കളാഴ്ച രാവിലെ 6.20 ന് പറന്നുയര്‍ന്ന വിമാനവുമായി 6.33 നാണ് അവസാനം ആശയവിനിമയം നടന്നത്. ബോയിംഗ് 737 മാക്‌സ് 8 എന്ന പുതിയ ബ്രാന്റ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ജക്കാര്‍ത്തയില്‍ നിന്നും പങ്കക്കല്‍ പിനാങ്ക് എന്ന ബാങ്കക്ക ദ്വീപിലെ പ്രധാന ദ്വീപിലേക്ക് പോയതായിരുന്നു. വിമാനം തകര്‍ന്നതായി സ്ഥിരീകരിച്ച് അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കിയിട്ടില്ല.210 ആളുകള്‍ക്ക് യാത്രചെയ്യാവുന്ന വിമാനത്തില്‍ അപകടസമയത്ത് 178 മുതിര്‍ന്നവരും, ഒരു നവജാത ശിശുവും, രണ്ട് കുട്ടികളും രണ്ടു പൈലറ്റുമാരും, അഞ്ച് വിമാന ജീവനക്കാരും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ ജാവ പ്രവിശ്യയിലെ കരവാങിന് സമീപത്ത് വെച്ചാണ് വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ഈ പ്രദേശത്ത് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ നടക്കുകയാണ്.

0Shares