രാജ്യത്ത് 18,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

  • Post category:news
  • Reading time:1 min read
You are currently viewing രാജ്യത്ത് 18,257 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,257 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 3,662 പേർ ചികിത്സ തേടിയതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 1,28,690 ആയി. ഇത് മൊത്തം കേസുകളുടെ 0.30 ശതമാനമാണ് ഇത്. 42 പേർക്ക് ജീവൻ നഷ്ടമായി. മരണസംഖ്യ 5,25,428 ആയി.

14,553 പേർ രോഗമുക്തി നേടിയതോടെ രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 4,29,68,533 ആയി. രോഗമുക്തി നിരക്ക് 98.50 ശതമാനമാണ്. കഴിഞ്ഞ ദിവസം 4,32,777 പരിശോധനകളാണ് നടത്തിയത്. ഇതുവരെ 86.66 കോടിയിലധികം പരിശോധനകളാണ് നടത്തിയത്.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് നിലവിൽ 4.08 ശതമാനമാണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.22 ശതമാനമാണ്. രാവിലെ 7 മണി വരെയുള്ള താൽക്കാലിക കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ നൽകിയ വാക്സിനുകളുടെ എണ്ണം 198.76 കോടി (1,98,76,59,299) കവിഞ്ഞു.

0Shares