
മലപ്പുറം: കൂടുതല്‍ പലിശ വാഗ്‌ദാനം ചെയ്‌തു ബാങ്കില്‍ ഇല്ലാത്ത ബിസിനസ് സ്‌കീം ഉണ്ടെന്ന് വിദേശ നിക്ഷേപകരെ വിശ്വസിപ്പിച്ച് 17 കോടി രൂപയുടെ തട്ടിപ്പ്. സംഭവത്തിൽ മലപ്പുറം ഫെഡറല്‍ ബാങ്ക് ബ്രാഞ്ചില്‍ അസിസ്‌റ്റണ്ട് മാനേജര്‍ അറസ്‌റ്റില്‍. പുളിയക്കോട്, കടുങ്ങല്ലൂര്‍ സ്വദേശി വേരാല്‍തൊടി വീട്ടില്‍ ഫസൽ റഹ്‌മാനെയാണ് (34) മലപ്പുറം പോലീസ് ഇന്‍സ്‌പെക്‌ടര്‍ ജോബി തോമസിൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സഹോദരൻ്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ടുമ്മി ആന്‍ഡ് മീ കമ്പനിയുടെയും അക്കൗണ്ടുകളിലേക്കും 17 കോടി രൂപ ട്രാന്‍സര്‍ ചെയ്‌തു തട്ടിപ്പ് നടത്തിയത് ബാങ്കിൻ്റെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനെക്കാരനെ പുറത്താക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌ത് അന്വേഷണം നടത്തുകയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞു വരുകയായിരുന്ന പ്രതിയെ മലപ്പുറം ഡി.വൈ.എസ്.പി അബ്‌ദുല്‍ ബഷീറിൻ്റെ നിര്‍ദ്ദേശ പ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
