17 കാരനുമായി അവിഹിതം; കാന്‍ഡില്‍ ലൈറ്റ് സെക്സിനായി വിദ്യാര്‍ത്ഥിയെ ക്ഷണിച്ച അധ്യാപിക അകത്തായി

  • Post category:news
  • Reading time:1 min read
You are currently viewing 17 കാരനുമായി അവിഹിതം; കാന്‍ഡില്‍ ലൈറ്റ് സെക്സിനായി വിദ്യാര്‍ത്ഥിയെ ക്ഷണിച്ച അധ്യാപിക അകത്തായി

ഒക്ലഹോമ: കാന്‍ഡില്‍ ലൈറ്റ് സെക്സിനായി 17 കാരനായ വിദ്യാര്‍ത്ഥിയെ ക്ഷണിച്ച അധ്യാപിക അറസ്റ്റിലായി. ഒക്ലഹോമയില്‍ യൂകോണിലെ സ്‌കൂളിലെ അധ്യാപികയായ 22 കാരിയാണ് തന്റെ വിദ്യാര്‍ത്ഥിയെ മെഴുകിതിരി വെട്ടത്തില്‍ ലൈംഗികബന്ധത്തിലേര്‍പ്പെടാനായി ക്ഷണിച്ചത്. വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ മൊബൈല്‍ ഫോണിലെ സന്ദേശങ്ങളും ചിത്രങ്ങളും കണ്ടതോടെ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. അധ്യാപിക മുമ്പും കുട്ടിയെ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇരുവരും തമ്മില്‍ മോശം രീതിയിലുള്ള ബന്ധം ഉണ്ടായിരുന്നതായും അതിന് ശേഷമാണ് മുറിയില്‍ എല്ലാം ഒരുക്കി ലൈംഗിക ബന്ധത്തിന് ക്ഷണിച്ചത്. ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് വിദ്യാര്‍ത്ഥിയെ വിളിക്കുകയായിരുന്നു. യുവതിയുമായുള്ള ചാറ്റ് തുടര്‍ന്നുകൊണ്ട് വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ താന്‍ വീടിനുള്ളില്‍ തന്നെ ഉണ്ടെന്നും, പതിവുപോലെ തന്നെയാണ് ഡോര്‍ ലോക്ക് ചെയ്തിരിക്കുന്നതും ഫോണില്‍ സന്ദേശം ലഭിക്കുകയും ചെയ്തു.വീട്ടിലെ മുറിയില്‍ കാന്‍ഡില്‍ ലൈറ്റ് ഒരുക്കി ലൈംഗിക ബന്ധത്തിനായി കാത്തിരുന്ന അധ്യാപികയുടെ അടുത്തേക്ക് വിദ്യാര്‍ഥിയ്ക്ക് പകരം പൊലീസാണ് എത്തിയത്. കുട്ടിയുടെ ഫോണ്‍ പൊലീസിന് കൈമാറിയതോടെ വിദ്യാര്‍ഥിയുടെ പേരില്‍ അധ്യാപികയുമായി ചാറ്റ് ചെയ്തത് പൊലീസ് ആയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലൈംഗികതയ്ക്ക് പ്രേരിപ്പിച്ചതിന് അധ്യാപികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. എന്നാല്‍ കുട്ടിയുമായി നേരത്തെ ഇവരെ ബന്ധപ്പെട്ടിട്ടുണ്ടാകാമെന്ന മാതാപിതാക്കളുടെ സംശയത്തെ തുടര്‍ന്ന് കുട്ടിയുടെ മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി. ആണ്‍കുട്ടിയും തിരികെ തന്റെ സ്വകാര്യഭാഗങ്ങളുടെ ചിത്രങ്ങള്‍ എടുത്ത് അയച്ചു നല്‍കാറുണ്ടായിരുന്നതായും യുവതി മൊഴി നല്‍കിയിട്ടുണ്ട്. സ്‌കൂളിലെ ഫുട്ബോള്‍ കോച്ചായ അധ്യാപികയുടെ ഭര്‍ത്താവ് ഇതൊക്കെക്കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ്.

0Shares