16കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

  • Post category:news
  • Reading time:1 min read
You are currently viewing 16കാരിയായ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ചു; മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇടുക്കി ജില്ലയിലെ വണ്ടിപ്പരിയാറില്‍ കൗമാരക്കാരിയെ ഭീഷണിപെടുത്തി നഗ്ന ചിത്രം പകര്‍ത്തി പ്രചരിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. പശുമല സ്വദേശി ഷിബുവാണ് അറസ്റ്റിലായത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് കേസിനാസ്പദമായ സംഭവം.

പശുമലയിലെ തോട്ടം മേഖലയില്‍ താമസിക്കുന്ന 16കാരിയായ പെണ്‍കുട്ടിയെ ഭീഷണി പെടുത്തി നഗ്ന ചിത്രം പകര്‍ത്തുകയായിരുന്നു. പിന്നീട് ചിത്രം സമീപവാസികളായ ചിലരെ കാണിച്ചു. സംഭവം ഒതുക്കി തീര്‍ക്കാന്‍ പ്രദേശത്തെ ചിലര്‍ ശ്രമിച്ചെന്നും ആരോപണമുണ്ട്.

ഇവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൗമാരിക്കാരിക്ക് നേരെയുണ്ടായ അതിക്രമം പുറത്തറിയുന്നത്. ചിത്രം പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈലും മെമ്മറികാര്‍ഡും സിം കാര്‍ഡും പ്രതി നശിപ്പിച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വണ്ടിപ്പെരിയാര്‍ പൊലിസ് ഷിബുവിനെ അറസ്റ്റ് ചെയ്തത്.

0Shares