പീഡന കേസിലെ 16 പ്രതികള്‍ റിമാണ്ടില്‍; പരാതിക്കാരി പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി, സോഷ്യൽ മീഡിയകളിൽ സൗഹൃദം പങ്കുവെച്ചവരും പ്രതികൾ

You are currently viewing പീഡന കേസിലെ 16 പ്രതികള്‍ റിമാണ്ടില്‍; പരാതിക്കാരി പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി, സോഷ്യൽ മീഡിയകളിൽ സൗഹൃദം പങ്കുവെച്ചവരും പ്രതികൾ

ബേഡകം / കാസര്‍കോട്: പീഡനക്കേസില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ബേഡകം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴിയാണ് കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയത്. ഈ കേസിലെ 16 പ്രതികളെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തു. ഇവരെ കോടതി റിമാണ്ട് ചെയ്‌തിട്ടുണ്ട്.

പെൺകുട്ടിയുമായി സോഷ്യൽ മീഡിയകളിൽ സൗഹൃദം പങ്കുവെച്ചവരും പരാതിയുടെ അടിസ്ഥാനത്തിൽ പോക്‌സോ നിയമപ്രകാരം അറസ്റ്റിലായിട്ടുണ്ട് പറയപ്പെടുന്നത്.

ഒരു വീട്ടിലെ അഛനും മകനും 20 വയസുകാരനും 65 വയസുകാരനും അടക്കമുള്ളവര്‍ കേസില്‍ പ്രതികളാണ്. സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനത്തില്‍ പാര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടി ആദ്യം ഒരാളുടെ പേര് മാത്രമാണ് പറഞ്ഞിരുന്നത്. വിശദമായ മൊഴി രേഖപ്പെടുത്തുന്ന അവസരത്തിലാണ് കൂടുതല്‍ ആളുകളുടെ പേരുകള്‍ പുറത്തുവിട്ടത്.

വിവിധ ദിവസങ്ങളിലായി 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. ഇതോടെ 16 പേര്‍ക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ ദിവസം ബേഡകം ഇന്‍സ്പെക്ടര്‍ കെ.വി ദാമോദരന്‍, എസ്.ഐ കെ.പി പ്രതീഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

0Shares