1500 മീ​റ്റ​റി​ൽ ദേ​ശീ​യ റെക്കോഡ് തി​രു​ത്തി; ബര്‍ലിനില്‍ വെള്ളി മെഡല്‍; മലയാളി താരം ജി​ൻ​സന് ലോ​ക​ചാമ്പ്യന്‍​ഷി​പ്പിന് യോ​ഗ്യ​ത

  • Post category:news
  • Reading time:1 min read
You are currently viewing 1500 മീ​റ്റ​റി​ൽ ദേ​ശീ​യ റെക്കോഡ്  തി​രു​ത്തി; ബര്‍ലിനില്‍ വെള്ളി മെഡല്‍; മലയാളി താരം ജി​ൻ​സന് ലോ​ക​ചാമ്പ്യന്‍​ഷി​പ്പിന് യോ​ഗ്യ​ത

1500 മീ​റ്റ​റി​ൽ ദേ​ശീ​യ റെക്കോഡ് തി​രു​ത്തി മ​ല​യാ​ളി താ​രം ജി​ൻ​സ​ണ്‍ ജോ​സ​ഫ്. ബെ​ർ​ലി​നി​ൽ ന​ട​ന്ന മീ​റ്റി​ൽ വെ​ള്ളി​മെ​ഡ​ൽ നേ​ടി​യാ​ണു ജി​ൻ​സ​ണ്‍ സ്വ​ന്തം പേ​രി​ലു​ള്ള ദേ​ശീ​യ റെക്കോ​ഡ് തി​രു​ത്തി​യ​ത്.3:35.24 സെ​ക്ക​ൻ​ഡി​ൽ ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യ ജി​ൻ​സ​ണ്‍ അ​മേ​രി​ക്ക​യു​ടെ ജോ​ഷ്വ തോം​സ​ണു പി​ന്നി​ൽ ര​ണ്ടാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു.

ക​ഴി​ഞ്ഞ ജൂ​ണി​ൽ ഹോ​ള​ണ്ടി​ൽ കു​റി​ച്ച 3:37.62 സെ​ക്ക​ൻ​ഡാ​യി​രു​ന്നു ജി​ൻ​സ​ന്‍റെ ഇ​തു​വ​രെ​യു​ള്ള മി​ക​ച്ച സ​മ​യം.
ഈ ​പ്ര​ക​ട​ന​ത്തോ​ടെ ജി​ൻ​സ​ണ്‍ ലോ​ക​ചാമ്പ്യന്‍ഷി​പ്പി​നു യോ​ഗ്യ​ത നേ​ടി. മൂ​ന്നു മി​നി​റ്റ് 36 സെ​ക്ക​ൻ​ഡാ​യി​രു​ന്നു ലോ​ക​ചാമ്പ്യന്‍​ഷി​പ്പ് യോ​ഗ്യ​താ മാ​ർ​ക്ക്.

800 മീ​റ്റ​റി​ലും ദേ​ശീ​യ റെക്കോഡ് ജി​ൻ​സ​ന്‍റെ പേ​രി​ലാ​ണ്(1:45.65).ദോ​ഹ​യി​ൽ സെ​പ്റ്റം​ബ​ർ 28 മു​ത​ൽ ഒ​ക്ടോ​ബ​ർ ആ​റ് വ​രെ​യാ​ണ് ലോ​ക അ​ത്ല​റ്റി​ക് ചാമ്പ്യന്‍​ഷി​പ്പ് ന​ട​ക്കു​ക.

0Shares