കേരള ലോയേഴ്സ് ഫോറത്തിൽ അംഗത്വം സ്വീകരിച്ച് കാസർകോട് നിന്ന് 14 വനിതാ അഭിഭാഷകർ

  • Post category:local news
  • Reading time:1 min read
You are currently viewing കേരള ലോയേഴ്സ് ഫോറത്തിൽ അംഗത്വം സ്വീകരിച്ച് കാസർകോട് നിന്ന് 14 വനിതാ അഭിഭാഷകർ

കാസർകോട്: മുസ്‌ലിം ലീഗിൻ്റെ പോഷക സംഘടനയായ ലോയേഴ്സ് ഫോറം 2023-2026 ലേക്കുള്ള മെമ്പർഷിപ്പ് ക്യാമ്പയിൻ ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. മുൻ എം.പിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ഹമീദലി ഷംനാടിൻ്റെ മകൾ അഡ്വ. ഫൗസിയ്യ ഷംനാട്, പേരമകൾ ആയിഷ നജീല ഷംനാടും കേരള ലോയേഴ്സ് ഫോറം അംഗങ്ങളായി. കേരള ലോയേഴ്സ് ഫോറം ജില്ലാ ട്രഷറർ അഡ്വ. സക്കീർ അഹമദിൽ നിന്ന് അംഗത്വം സ്വീകരിച്ചു.

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഹമീദലി ഷംനാടിൻ്റെ മകൾ അഡ്വ. ഫൗസിയ ഷംനാടും പേരമകൾ അഡ്വ. ആയിഷ നജീല ഷംനാടും ലോയേഴ്സ് ഫോറത്തിൻ്റെ അംഗത്വം ട്രഷറർ അഡ്വ. സക്കീർ അഹമ്മദിൽ നിന്ന് സ്വീകരിക്കുന്നു.

അംഗങ്ങളായ മറ്റു വനിതാ അഭിഭാഷകർ ഇവരാണ്: അഡ്വ. ഷമീറ ടി.കെ ,അഡ്വ. മുബീന ബത്തേരി, അഡ്വ. ആയിഷ തസ്നീമ സഫ്‌വാൻ, അഡ്വ. സി.എൻ ആയിഷ ഷഫീറ, അഡ്വ. ഫാത്തിമത്ത് നസീമ മൊയ്തീൻ, അഡ്വ. ഫാത്തിമത്ത് സുഹറ പി.എ, അഡ്വ. ഷമ്മ ഇബ്രാഹിം,അഡ്വ. നഫീസത്ത് ഷിബുനു, അഡ്വ. ഉമ്മു ഐമ, അഡ്വ. അമീറ, അഡ്വ. ജുബൈരിയ ഫർസാന, അഡ്വ. ശംനാസ് അമീർ.

മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ സെമീറ ടി. കെ സീനിയർ അഭിഭാഷകൻ സി.എൻ. ഇബ്രാഹിമിൽ നിന്നും കേരള ലോയേഴ്സ് ഫോറത്തിൻ്റെ അംഗത്വം സ്വീകരിക്കുന്നു.

ഇതോടെ കാസർകോട് നിന്നും 14 വനിതകളടക്കം 30 പേരും കാഞ്ഞങ്ങാടിൽ നിന്നും 11 പേരും ഇതുവരെ അംഗത്വം സ്വീകരിച്ചു. അംഗത്വത്തിലെ വർധനവ് ലോയേഴ്സ് ഫോറത്തിൻ്റെ ഉയർച്ചയെ സൂചിപ്പിക്കുന്നതാണെന്ന് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. പി.എ. ഫൈസൽ അഭിപ്രായപ്പെട്ടു.

0Shares