130 എം.എല്‍.എമാരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി ശശികല.

  • Post category:news
  • Reading time:1 min read
You are currently viewing 130 എം.എല്‍.എമാരെയും അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി ശശികല.

ചെന്നൈ: തന്നെ അനുകൂലിക്കുന്ന 130 എം.എല്‍.എമാരെ അജ്ഞാത സ്ഥലത്തേക്ക് മാറ്റി ശശികലയുടെ പുതിയ തന്ത്രം. അണ്ണാ ഡി.എം.കെ ആസ്ഥാനത്ത് വി.കെ ശശികല വിളിച്ചു ചേര്‍ത്ത യോഗത്തിന് പിന്നാലെയാണ് യോഗത്തില്‍ പങ്കെടുത്ത 130 എം.എല്‍.എമാരെയും മൂന്ന് ബസ്സുകളിലായി മാറ്റിയത്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ അടക്കം വാങ്ങിവച്ചതായാണ് റിപ്പോര്‍ട്ട്.

ശശികല മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുന്നത് വരെ മറ്റ് പാര്‍ട്ടിക്കാരോ പനീര്‍ ശെല്‍വമോ ഇവരെ സ്വാധീനിക്കാതിരിക്കാനാണ് ഈ നീക്കം എന്നും സൂചനയുണ്ട്. പാര്‍ട്ടി ആസ്ഥാനത്തുനിന്ന് പ്രത്യേക ബസുകളിലാണ് എം.എല്‍.എമാരെ കൊണ്ടുപോയത്. തമിഴ്നാട് ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു മുംബൈയില്‍ നിന്നും എത്തിച്ചേരുന്ന വരെ ഇവര്‍ അജ്ഞാത കേന്ദ്രത്തില്‍ തുടരുമെന്നും അഭ്യൂഹം പരക്കുന്നുണ്ട്.

0Shares