
രാജപുരം / കാസര്‍കോട്: സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരനെ പിടികൂടി ചോദ്യം ചെയ്‌തപ്പോള്‍ തെളിഞ്ഞത് പ്രകൃതി വിരുദ്ധ പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് വ്യാപാരി പോക്‌സോ കേസിൽ അറസ്റ്റിലായി. കാസര്‍കോട് രാജപുരം സ്വദേശി രമേശനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെ രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ നാട്ടുകാരുടെ പിടിയിലായത്.

കുട്ടിയെ ചോദ്യം ചെയ്‌തപ്പോഴാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നത് വ്യാപാരിയായ രമേശന് വേണ്ടിയാണെന്ന് വെളിപ്പെടുത്തിയത്. ഇത്തരത്തില്‍ നിരവധി വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.
കൂടുതല്‍ ചോദ്യം ചെയ്‌തപ്പോഴാണ് രമേശന്‍ തന്നെ പിഡീപ്പിക്കാറുള്ള കാര്യവും കുട്ടി പറഞ്ഞത്. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നല്‍കിയുമായിരുന്നു പീഡനം. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. അറസ്റ്റിലായ 45 കാരനായ രമേശനെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്. വേറെ കുട്ടികളെയും ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
